ദേശീയം

സിംഹത്തെ കൊമ്പില്‍ കോര്‍ത്തു; പൊക്കിയെടുത്ത് നിലത്തടിച്ച് കാട്ടുപോത്ത്- വൈറല്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ രാജാവ് ആര് എന്ന് ചോദിച്ചാല്‍ ഒട്ടുമിക്ക ആളുകളുടെയും മനസില്‍ വരുന്ന ഉത്തരം സിംഹം എന്നാണ്. മറ്റു ജീവികളെ വേട്ടയാടുന്നതില്‍ സിംഹത്തിന് അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. വിശന്നിരിക്കുമ്പോള്‍ മാത്രമാണ് സിംഹം മറ്റു മൃഗങ്ങളെ വേട്ടയാടാറ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലാത്തസമയം തൊട്ടരികിലൂടെ മറ്റു മൃഗങ്ങള്‍ കടന്നുപോയാല്‍ പോലും സിംഹം ഒന്നും ചെയ്യില്ല. ഇപ്പോള്‍ സിംഹത്തെ കാട്ടുപോത്ത് കൊമ്പില്‍ കോര്‍ത്ത് പൊക്കിയെറിയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റയാണ് വീഡിയോ പങ്കുവെച്ചത്. ഒരു കാട്ടുപോത്തിനെ വേട്ടയാടി ഭക്ഷിക്കാന്‍ ഒരുങ്ങുകയാണ് സിംഹം. ഈസമയത്ത് മറ്റു കാട്ടുപോത്തുകള്‍ രക്ഷയ്‌ക്കെത്തുന്നതാണ് വീഡിയോ.

കൂട്ടത്തില്‍ പാഞ്ഞെത്തുന്ന കാട്ടുപോത്ത് സിംഹത്തെ കൊമ്പില്‍ കോര്‍ക്കുന്നതും പൊക്കിയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടുതവണയാണ് സമാനമായ നിലയില്‍ സിംഹത്തെ ആക്രമിച്ചത്. കാട്ടുപോത്തുകളുടെ കൂട്ടമായ ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ സിംഹം ഓടി രക്ഷപ്പെടുന്നതും കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?