ദേശീയം

വാക്‌സിന്‍ എടുക്കാന്‍ മടി; ഓടി മരത്തില്‍ കയറി, അനുനയിപ്പിച്ച് ഉദ്യോഗസ്ഥര്‍,  ഇടിച്ചുവീഴ്ത്തി വേറൊരാള്‍- വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാവുമ്പോഴും വാക്‌സിന്‍ എടുക്കാനുള്ള കുറച്ചുപേരുടെയെങ്കിലും മടിയില്‍ മാറ്റമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇതു കൂടുതല്‍. വാക്‌സിന്‍ എടുക്കുന്നതിനു പ്രേരിപ്പിക്കുന്നതിന് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായിത്തന്നെ നേരിടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ബലിയയില്‍ വാക്‌സിന്‍ എടുക്കാന്‍ എത്തിവരെക്കണ്ട് ഒരാള്‍ മരത്തില്‍ കയറുന്നതാണ് വിഡിയോയില്‍ ഉള്ളത്. ഇയാളെ പിന്നീട് ഉദ്യോഗസ്ഥര്‍ പറഞ്ഞു വശത്താക്കി വാക്‌സിന്‍ എടുപ്പിച്ചു. 

മറ്റൊരാള്‍ വാക്‌സിന് എടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ കായികമായാണ് നേരിട്ടത്. വഞ്ചിയില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ ഉദ്യോഗസ്ഥനെ അടിച്ചുവീഴ്ത്തുന്നത് വിഡിയോയില്‍ കാണാം.

കോവിഡ് വ്യാപനം അതിതീവ്രം

വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മൂന്നുലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേര്‍ രോഗബാധിതരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞദിവസം ടിപിആര്‍ 15.13 ശതമാനമായിരുന്നു.ഇന്നലെ 491 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 19,24,051 രോഗബാധിതര്‍ ചികിത്സയിലുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ 2,23,990 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. അതേസമയം ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 9000 കടന്നു. 9,287 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തേക്കാള്‍ 3.63 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു