ദേശീയം

അഞ്ചു ദിവസത്തെ കാത്തിരിപ്പ്, ഒടുവില്‍ പുലി കെണിയില്‍; നാട്ടുകാര്‍ക്ക് ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഉപേക്ഷിക്കപ്പെട്ട ഗോഡൗണില്‍ കയറിയ പുലി ദിവസങ്ങള്‍ക്കുശേഷം പിടിയില്‍. അഞ്ച് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പു വച്ച വലയില്‍ പുലി കുടുങ്ങിയത്. 

കോയമ്പത്തൂര്‍ ബികെ പുദൂരിലെ പഴയ ഗോഡൗണിലേക്കു പുലി കയറി പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പ്രദേശത്ത് ഇതു ഭീതി വിതയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പുലി ഗോഡൗണിനകത്ത് ഉണ്ട് എന്ന് വ്യക്തമായി. നാട്ടുകാരും വനംവകുപ്പും കെണിയൊരുക്കി കാത്തിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് ദിവസവും പുലി കുടുങ്ങിയിരുന്നില്ല. 

കഴിഞ്ഞ ആഴ്ച മറ്റു പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. പ്രദേശത്തുള്ള കോളജില്‍ പുലി കയറുകയും കമ്പ്യൂട്ടര്‍ ലാബിലും മറ്റു മുറികളിലും അലഞ്ഞു നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം