ദേശീയം

'കോവിഡിനെതിരെ രാജ്യം ശക്തമായി പോരാടുന്നു, ​ജാ​ഗ്രത കൈവിടരുത്'- റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് രാഷ്ട്രപതിയുടെ സന്ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഒരുമയുടെ ആർജവമാണ് എല്ലാ വർഷവും രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ജനങ്ങളെ ഒറ്റ നൂലിൽ കോർക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

നമ്മുടെ ജനാധിപത്യത്തിന്റെ നാനാത്വത്തിലെ ഏകത്വവും ഊർജ്വസ്വലതയും ലോകം മുഴുവനും അഭിനന്ദിക്കുന്നതാണ്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ നമുക്ക് ഓർക്കാം.

കോവിഡിനെതിരെ രാജ്യം ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനായതു വലിയ നേട്ടമാണ്. ജാ​ഗ്രതയോടെ എല്ലാവരും ഇരിക്കണം. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും