ദേശീയം

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ ചെരുപ്പുമാല അണിയിച്ച് നഗരപ്രദക്ഷിണം, കൈയടിച്ച് ആള്‍ക്കൂട്ടം; ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ തല മൊട്ടയടിച്ച്, ചെരുപ്പുമാല അണിയിച്ച് നഗരപ്രദക്ഷിണം നടത്തി ആള്‍ക്കൂട്ടത്തിന്റെ ക്രൂരത. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു.

ബലാത്സംഗത്തിന് ഇരയായ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി തലമുടി മുറിച്ചു. മുഖത്തു കരി ഓയില്‍ പുരട്ടി. ചെരുപ്പുമാല അണിയിച്ചു നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചു. 

ഏതാനും പേരുടെ നേതൃത്വത്തില്‍ നടന്ന അക്രമം നോക്കിനിന്ന ആള്‍ക്കൂട്ടം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളവര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി.

വ്യാജ മദ്യം വില്‍ക്കുന്നവര്‍ യുവതിയെ കൂട്ട ബലാസംഗം ചെയ്തതാണെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചതായും യുവതിക്കും കുടുംബത്തിനും പൊലീസ് സമ്പൂര്‍ണ പരിരക്ഷ ഉറപ്പുവരുത്തണമെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. 

അതേസമയം സമീപകാലത്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ കുടുംബമാണ് യുവതിയെ അപമാനിച്ചതിന് പിന്നില്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പീഡനത്തിനിരയായ യുവതിയാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല