ദേശീയം

പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍; ഡല്‍ഹിയില്‍ ഒരു ലക്ഷം പിഴ, അഞ്ചു വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴയോ അഞ്ചു വര്‍ഷം തടവുശിക്ഷയോ ലഭിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി. നിരോധനം നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി റായി അറിയിച്ചു.

നിരോധിക്കപ്പെട്ട 19 പ്ലാസ്റ്റിക് ഇനങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ ഇതിനകം തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇനി ശിക്ഷാ നടപടികളിലേക്കു കടക്കുമെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു.

ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ മലിനീകരണ നിയന്ത്രണ സമിതിയും റവന്യൂ വകുപ്പും മുനിസിപ്പല്‍ കോര്‍പ്പറേഷനും പരിശോധനകള്‍ സംഘടിപ്പിക്കും. ജൂലൈ പത്തുവരെ നിയമം ലംഘിക്കുന്നവര്‍ക്കു മുന്നറിയിപ്പു നല്‍കും. അതിനു ശേഷം ശിക്ഷാ നടപടികളിലേക്കു കടക്കും.- മന്ത്രി പറഞ്ഞു.

ഇന്നു മുതലാണ് രാജ്യത്ത് ഒറ്റത്തവണ പ്ലാസ്റ്റിക്കിനു നിരോധനം പ്രാബല്യത്തില്‍ വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു