ദേശീയം

ആദിവാസി യുവതിയെ ജീവനോടെ തീകൊളുത്തി;  വേദനയില്‍ പുളയുന്നത് വീഡിയോയില്‍ പകര്‍ത്തി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: ഭൂമി കയ്യേറാനുള്ള ശ്രമം ചെറുത്ത 38കാരിയായ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകള്‍ ജീവനോടെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ ചേര്‍ന്ന് തീ കൊളുത്തിയ ശേഷം വീഡിയോ പകര്‍ത്തിയതായി ഭര്‍ത്താവ് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഗുണ ജില്ലയില്‍ നിന്നുള്ള റാംപ്യാരി സഹരിയ എന്ന ആദിവാസി യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം സഹരിയയുടെ കുടുംബത്തിന് അനുവദിച്ച 6 സെന്റ് ഭൂമിയില്‍ കൃഷിയിറക്കിയതിന് ഒബിസി വിഭാഗത്തില്‍പ്പെട്ട മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ തീകൊളുകയായിരുന്നു- യുവതി പറഞ്ഞു

ഗ്രാമവാസികളായ പ്രതാപ്, ഹനുമത്ത്, ശ്യാം കിരാര്‍ എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ട്രാക്ടറില്‍ രക്ഷപെടുന്നത് കണ്ടതായി ഭര്‍ത്താവ് അര്‍ജുന്‍ സഹരിയ പറഞ്ഞു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ആറ് പേര്‍ ചേര്‍ന്നാണ് തന്നെ തീ കൊളുത്തിയതെന്നും അതിന് പിന്നാലെ ഓടിരക്ഷപ്പടുകയായിരുന്നെന്നും പരിക്കേറ്റ യുവതി പൊലീസിന് മൊഴി നല്‍കി. അര്‍ജുന്‍ സഹരിയയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഓഫീസര്‍ പങ്കജ് ശ്രീവാസ്തവ അറിയിച്ചു.

മൂന്ന് പേരുടെയും കുടുംബത്തില്‍ നിന്നും തന്റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് അര്‍ജുന്‍ സഹരിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് അര്‍ജുന്‍ പറഞ്ഞു. 

സംഭവത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. രാഷ്ടപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിനെ സ്ഥാനാര്‍ഥിയായിക്കിയ അതേ പാര്‍ട്ടി മറ്റൊരു ആദിവാസി സ്ത്രീയോട് ഇത്തരമൊരു ക്രൂരതയ്ക്ക് അനുമതി നല്‍കുന്നു. ഇത് ലജ്ജാകരമാണെന്ന് ജയറാം രമേശ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു