ദേശീയം

നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട് യുവാവ്; എടുത്തുചാടി പൊലീസ് ഉദ്യോഗസ്ഥര്‍, ധീരത- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. ജീവന്‍ പണയം വെച്ച് നദിയിലേക്ക് എടുത്തുചാടിയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മഹാരാഷ്ട്രയില്‍ കനത്തമഴയാണ്. അതിനിടെ ബാഗുല്‍ ഉദ്യാനിലെ ശിവാനെ ഗ്രാമത്തിലാണ് സംഭവം. പുനെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സദ്ദാം ഷെയ്ക്കും അജിത്തുമാണ് സ്വന്തം ജീവന്‍ പണയം വെച്ചും യുവാവിനെ രക്ഷിച്ചത്. 

എന്‍സിപി നേതാവ് സുപ്രിയ സുലെയാണ് യുവാവിനെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. യുവാവിനെ രക്ഷിക്കാന്‍ ധീരത കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ