ദേശീയം

ഇരട്ടനേതൃത്വം അവസാനിച്ചു; എഐഎഡിഎംകെയുടെ നിയന്ത്രണം പളനിസ്വാമിയുടെ കൈകളില്‍; ആസ്ഥാനത്ത് സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി  എടപ്പാടി  പളനിസ്വാമിയെ തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ ഇരട്ടനേതൃത്വം അവസാനിപ്പിച്ചതോടെ ഒ പനീര്‍ശെല്‍വത്തില്‍ നിന്നും എഐഎഡിഎംകെയുടെ നിയന്ത്രണം പളനിസ്വാമിയുടെ കൈയിലായി.

പളനിസ്വാമി വഹിച്ചിരുന്ന കോ- ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ സ്ഥാനങ്ങള്‍ ജനറല്‍ കൗണ്‍സില്‍ ഒഴിവാക്കി. ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ നാലുമാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. 16 പ്രമേയങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു.  ട്രഷറര്‍ സ്ഥാനത്തുനിന്നു  ഒ പനീര്‍ ശെല്‍വത്തെ മാറ്റി. സി വിജയഭാസ്‌കറിനാണ് ചുമതല.

പളനിസാമി വിളിച്ച യോഗം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പനീര്‍സെല്‍വം കോടതിയെ സമീപിച്ചത്. നിയമപ്രകാരം കോ-ഓര്‍ഡിനേറ്റര്‍ക്കും ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ക്കും മാത്രമേ യോഗം വിളിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വാദിച്ചു. പുതുതായി നിയമിതനായ പ്രസീഡിയം ചെയര്‍മാന്‍ വിളിച്ച യോഗം സാങ്കേതികമായി നിയമവിരുദ്ധമാണെന്നും അതിനാല്‍ അംഗീകരിക്കാനാവില്ലെന്നും ഒപിഎസ് പറഞ്ഞു.

എന്നാല്‍, ജൂണ്‍ 23ന് നടന്ന മുന്‍ യോഗം ഇരു നേതാക്കളുടെയും തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കാത്തതിനാല്‍ പ്രസീഡിയം ചെയര്‍മാന്‍ യോഗം വിളിച്ചത് നിയമപരമാണെന്ന് ഇപിഎസ് വിഭാഗം വ്യക്തമാക്കി. ഇതേ മാതൃക സ്വീകരിച്ചാണ് 2017ല്‍ ഒപിഎസിനെ പാര്‍ട്ടി മേധാവിയായി നിയമിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി വിധി.

വങ്ങാരത്തെ യോഗ വേദിയില്‍ ഒപിഎസിന്റെ ചിത്രങ്ങളൊന്നും തന്നെയില്ല. എംജിആര്‍, ഇപിഎസ്, ജയലളിത എന്നിവരുടെ ചിത്രങ്ങള്‍ മാത്രമാണ് സ്ഥാപിച്ചിരുന്നത്. വാങ്ങാരത്തെ വേദിയില്‍ സ്ഥാപിച്ച ഇപിഎസിന്റെ ചിത്രങ്ങള്‍ ഒപിഎസ് വിഭാഗം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 680 രൂപ

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി