ദേശീയം

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കുടുങ്ങും; 10,000 രൂപ പിഴ, കടുത്ത നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ ഡൽഹി സർക്കാർ. ആദ്യം ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയക്കാനും. തുടർന്ന് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് 10,000 രൂപ പിഴ ചുമത്താനാണ് തീരുമാനം. 

പിയുസി സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങൾ നഗരത്തിൽ ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഊർജിതമാക്കാനും തീരുമാനിച്ചു. 17.3 ലക്ഷത്തിലധികം വാഹനങ്ങൾ, പ്രാധാനമായും ഇരുചക്രവാഹനങ്ങൾ (14.6 ലക്ഷം) മലിനീകരണ പരിശോധനകൾ നടത്താതെ കിടക്കുന്നതായാണ് ഡൽഹി സർക്കാരിന്റെ നി​ഗമനം. 

ഡൽഹിയിലെ എല്ലാ വാഹന ഉടമകളോടും അവരവരുടെ വാഹനങ്ങൾക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നിർദേശിച്ച് ​ഗതാ​ഗത വകുപ്പ് ഒരു പൊതു അറിയിപ്പ് നൽകിയിരുന്നു. പി‌യു‌സി‌സി കൈവശം വച്ചില്ലെങ്കിൽ മൂന്ന് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. അത്തരം വാഹന ഉടമകൾക്ക് മൂന്ന് മാസത്തേക്ക് ലൈസൻസ് കൈവശം വയ്ക്കാൻ അയോഗ്യരാക്കുമെന്നും വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്