ദേശീയം

മലാനയില്‍ നിന്ന് എത്തിക്കും; സര്‍വകലാശാലയില്‍ വില്‍പ്പന; ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി മോഡലും കാമുകിയും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഒരുകോടി രൂപയിലധികം വിലവരുന്ന ഒരു കിലോ മയക്കുമരുന്നുമായി ഡല്‍ഹി മോഡലും കാമുകിയും അറസ്റ്റില്‍. ഇരുവരെയും ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു. 25കാരനായ ഡല്‍ഹി മോഡല്‍ ശുഭം മല്‍ഹോത്രയും കീര്‍ത്തിയുമാണ് പിടിയിലായത്. 

ഇരുവരും ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക്  അകത്തും പുറത്തും മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍് ശുഭം മല്‍ഹോത്രയാണ് ലഹരിവില്‍പ്പനയിലെ മുഖ്യക്കണ്ണിയെന്ന് പൊലീസ് കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ മലാനയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് വിതരണത്തിനായി എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ജൂലായ് 12ാം തീയതി ശുഭം മല്‍ഹോത്ര മലാനയിലുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളില്‍ അവിടെ നിന്നും രാവിലെ ആറിനും ഏഴിനും ഇടയില്‍ തിരിക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കാത്തുനിന്നെങ്കിലും കനത്തെ മഴയെയും കാറിന്റെ അമിത വേഗതയെയും തുടര്‍ന്ന് കാര്‍ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

2016 മുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും അതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമായാണ് ലഹരിവില്‍പ്പന ആരംഭിച്ചതെന്ന് ശുഭം മല്‍ഹോത്ര പൊലീസിനോട് പറഞ്ഞു. ഇതില്‍ നിന്ന് കൂടുതല്‍ പണം ലഭിക്കാന്‍ തുടങ്ങിയതോടെ ഹിമാചല്‍ പ്രദേശിലെ കസോള്‍, മലാന എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് എത്തിക്കാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.  അതേസമയം, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?