ദേശീയം

ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് അധിക പണം ഈടാക്കരുത്; വിലക്കി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് അധിക പണം ഈടാക്കുന്നത് വിലക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. ചെക്ക് ഇന്‍ കൗണ്ടറുകളില്‍ ബോര്‍ഡിങ് പാസ് ചോദിക്കുന്ന യാത്രക്കാരില്‍ നിന്ന് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ തുക ഈടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്.

 ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ അധിക പണം ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. 1937ലെ എയര്‍ക്രാഫ്റ്റ് ചട്ടപ്രകാരം അധിക തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും വ്യോമയാന മന്ത്രാലയം     ഓര്‍മ്മിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍