ദേശീയം

കോളജ് യൂണിഫോമില്‍ ലിപ്പ് ലോക്ക് ചലഞ്ച്, വിഡിയോ വൈറല്‍; വിവാദം, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോളജ് വിദ്യാര്‍ഥികള്‍ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദമായ പശ്ചാത്തലത്തില്‍ ഒരു കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍. വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.

ദക്ഷിണ കനഡയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളാണ് ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത്.  സ്വകാര്യ വസതിയില്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ കോളജിലെ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ലിപ്പ് ലോക്ക് ചലഞ്ചില്‍ ഏര്‍പ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. മറ്റു വിദ്യാര്‍ഥികള്‍ ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

വിദ്യാര്‍ഥികള്‍ ലിപ്പ് ലോക്ക് ചലഞ്ച് സംഘടിപ്പിക്കുകയായിരുന്നുവെന്ന് കോളജ് വൃത്തങ്ങള്‍ പറയുന്നു. കോളജ് യൂണിഫോം ധരിച്ച് കൊണ്ടാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്. വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചലഞ്ചില്‍ പങ്കെടുത്ത ആണ്‍കുട്ടിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ