ദേശീയം

ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണം; പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ എല്ലാവീടുകളിലും മൂന്ന് ദിവസം ദേശീയപതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമൃത് മഹോത്സവം എന്ന പേരിലാണ് 75ാം വാര്‍ഷികം രാഷ്ട്രം ആഘോഷിക്കുന്നത്.

ആഗസ്റ്റ് 13 മുതല്‍ 15വരെ വീടുകളില്‍ പതാക ഉയര്‍ത്തണം. ഇത് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ യഥാര്‍ഥമക്കളാണെന്ന് തെളിയിക്കാന്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി അസമിലെ എല്ലാവീടുകളിലും രണ്ട് ദിവസം ദേശീയ പതാക ഉയര്‍ത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ബിശ്വയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആരാണ് ഞങ്ങളെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്?.  ജനങ്ങളോട് രാജ്യസ്‌നേഹം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അമൃതോത്സവത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. രാജ്യത്തെ 20 കോടി വീടുകളില്‍ സൗജന്യമായി ദേശീയ പതാകവിതരണം ചെയ്യുന്നതുള്‍പ്പടെ ഈ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്