ദേശീയം

റോഡില്‍ നിന്ന് കിട്ടിയ ബാഗില്‍ 45 ലക്ഷം; പൊലീസുകാരന്റെ സത്യസന്ധത; പാരിതോഷികം

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍:  റോഡില്‍ നിന്നു വീണുകിട്ടിയ 45ലക്ഷം അടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് ട്രാഫിക് പൊലീസുകാരന്‍. കോണ്‍സ്റ്റബിള്‍ നിലംബര്‍ സിന്‍ഹയാണ് പണം സ്റ്റേഷനില്‍ എത്തിച്ചത്. ചത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം.

രാവിലെ മനാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡിന്റെ ഒരു ഭാഗത്താണ് ഇയാള്‍ ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ 2000, 500 നോട്ടുകളടങ്ങിയ 45 ലക്ഷം രൂപയായിരുന്നു. 

പിന്നാലെ, മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധതയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി മനാ സ്റ്റേഷനിലെ അഡിഷനല്‍ പൊലീസ് സൂപ്രണ്ട് സുഖാനന്ദന്‍ റാത്തോഡ് പറഞ്ഞു. പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി