ദേശീയം

'രാജ്യത്തിന്റെ ഭാവി നിശ്ചയദാർഢ്യമുള്ള ജനതയിൽ; എല്ലാവർക്കും അവസരങ്ങൾ നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: രാജ്യത്തോട് നന്ദി പറഞ്ഞ്, രാഷ്ട്രപതി സ്ഥാനത്ത് നിന്നു പടിയിറങ്ങുന്ന റാംനാഥ് കോവിന്ദ്. അഞ്ച് വർഷം തന്നിൽ അർപ്പിച്ച വിശ്വാസത്തിനും അദ്ദേഹം നന്ദി പറഞ്ഞു. വിടവാങ്ങൽ പ്രസം​ഗത്തിലായിരുന്നു റാംനാഥ് കോവിന്ദിന്റെ വാക്കുകൾ. 

നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.  അഞ്ച് കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞുയി. രാജ്യത്തിന്റെ ആകെ സഹകരണവും പ്രവാസി ഇന്ത്യാക്കാരുടെ സ്നേഹവും ലഭിച്ചു. 

എല്ലാവർക്കും അവസരങ്ങൾ നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വർഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ്.  

സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകണം. സൈനികരുമായുള്ള കൂടിക്കാഴ്ചകൾ പ്രചോദനാത്മകമായിരുന്നു. 

അംബേദ്കർ അടക്കമുള്ളവരുടെ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത കേന്ദ്ര സർക്കാർ നടപടികളേയും അദ്ദേഹം അഭിനന്ദിച്ചു. ബാല്യകാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓർത്തെടുത്തു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു