ദേശീയം

'മോദി സര്‍ക്കാരിന്റെ നയത്തിന്റെ ഫലം'; പാചക വാതക വിലയില്‍ വിശദീകരണവുമായി പെട്രോളിയം മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ പാചക വാതക വില കുറവാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. മോദി സര്‍ക്കാരിന്റെ ജനക്ഷേമ നയത്തിന്റെ ഫലമാണ് ഇതെന്ന് പുരി ട്വീറ്റ് ചെയ്തു. 

ലോകത്തെ വിവിധ രാജ്യങ്ങളിലെ പാചക വാതക വില വിശദീകരിച്ചുകൊണ്ടാണ് ഹര്‍ദീപ് സിങ് പുരിയുടെ ട്വീറ്റ്. പാകിസ്ഥാനില്‍ 1113 രൂപയും ശ്രീലങ്കയില്‍ 1243 രൂപയുമാണ് എല്‍പിജി വില. നേപ്പാളില്‍ ഇത് 1139 രൂപയാണ്. ഓസ്‌ട്രേലിയയില്‍ 1764 രൂപയും യുഎസില്‍ 1756 രൂപയും കാനഡയില്‍ 2411 രൂപയുമാണ് വിലയെന്നാണ് പുരിയുടെ ട്വീറ്റില്‍ ഉള്ളത്.

വിലക്കയറ്റത്തെച്ചൊല്ലി പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ട്വീറ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്