ദേശീയം

തുടര്‍ച്ചയായി സാങ്കേതിക തകരാര്‍, സ്‌പൈസ് ജെറ്റിന് നിയന്ത്രണം; പകുതി സര്‍വീസ് മതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ക്ക് ഡിജിസിഎയുടെ നിയന്ത്രണം. അടുത്ത എട്ടാഴ്ച 50 സര്‍വീസുകള്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്നാണ് ഡിജിസിഎയുടെ നിര്‍ദേശത്തില്‍ പറയുന്നത്.

തുടര്‍ച്ചയായ സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ഡിജിസിഎയുടെ ഇടപെടല്‍. ഇതുസംബന്ധിച്ച് സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കമ്പനി നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

വരുന്ന എട്ടാഴ്ച കാലയളവില്‍ നിരീക്ഷണം ശക്തമാക്കാന്‍ വേണ്ട നടപടികള്‍ കമ്പനി സ്വീകരിക്കണമെന്നും ഡിജിസിഎയുടെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷിത വിമാന യാത്ര ഉറപ്പാക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഉത്തരവില്‍ പറയുന്നു. അടുത്തിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് വഴിതിരിച്ചുവിടുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും