ദേശീയം

സ്മൃതിയുടെ മകൾ ബാർ നടത്തിയെന്ന ആരോപണം; ട്വീറ്റുകൾ  24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃത ബാർ നടത്തിയെന്നാരോപിച്ചുള്ള ട്വീറ്റുകളും വീഡിയോകളും റീട്വീറ്റുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് ഡൽഹി ഹൈക്കോടതി. ജയറാം രമേഷ്, പവൻ ഖേര, നെറ്റ ഡിസൂസ എന്നീ കോൺഗ്രസ് നേതാക്കൾക്കാണ് കോടതി നിർദ്ദേശം നൽകിയത്. ഓഗസ്റ്റ് 18ന് കോടതിയിൽ ഹാജരാകാനും നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 

നേതാക്കൾ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇവ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് മിനി പുഷ്കർണയുടേതാണ് നടപടി. 

സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. സ്മൃതി ഇറാനിയുടെ മകൾ ഗോവയിലെ റസ്റ്റോറന്റിന് വളഞ്ഞവഴിയിലൂടെ ബാർ ലൈസൻസ് സംഘടിപ്പിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് മന്ത്രി കോടതിയെ സമീപിച്ചത്.

യഥാർഥ വസ്തുതകൾ പരിശോധിക്കാതെയാണ് പരാതിക്കാരിക്കെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. കോടതിക്ക് മുന്നിൽ വസ്തുതകൾ അവതരിപ്പിക്കുമെന്ന് ഉത്തരവിനു പിന്നാലെ ജയറാം രമേശ് ട്വിറ്റർ പോസ്റ്റിലൂടെ പ്രതികരിച്ചു.

ഉത്തര ഗോവയിലെ അസ്സഗാവിലെ ‘സില്ലി സോൾസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌’ എന്ന ബാ‍ർ റസ്റ്റോറന്റിന് 2021 മെയിൽ മരിച്ച ഒരാളുടെ ഒപ്പിട്ട് ബാർ ലൈസൻസ് കഴിഞ്ഞ മാസം സംഘടിപ്പിച്ചുവെന്നും ഇറാനി കുടുംബം അഴിമതി നടത്തിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേരയും ജയറാം രമേഷുമാണ് ആരോപിച്ചത്. ഇതിന്റെ പേരിൽ ഗോവയിലെ എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആ ഉദ്യോഗസ്ഥനെ ഗോവയിലെ ബിജെപി സർക്കാർ പീഡിപ്പിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്