ദേശീയം

മെഡിക്കല്‍ കോളജില്‍ കീറിപ്പറിഞ്ഞ കിടക്ക; വിസി കിടക്കണമെന്ന് മന്ത്രി; ദൃശ്യങ്ങള്‍ വൈറല്‍ ആയതിനു പിന്നാലെ രാജി - വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: മെഡിക്കല്‍ കോളജിലെ കീറിപ്പറിഞ്ഞതും വൃത്തിയില്ലാത്തതുമായ കിടക്കയില്‍ വൈസ് ചാന്‍സലറോടു കിടക്കാന്‍ നിര്‍ദേശിച്ച് പഞ്ചാബ് ആരോഗ്യമന്ത്രി. കീറിപ്പറിഞ്ഞ കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയതിനു പിന്നാലെ വിസി മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നു. 

ആരോഗ്യമന്ത്രി ചേതന്‍ സിങ് ജോരാമജ്ര ഫരീദ്‌കോട്ടിലെ ഗുരു ഗോബിന്ദ് സിങ് മെഡിക്കല്‍ കോളജില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍. രോഗികള്‍ക്കായുള്ള കിടക്ക കീറിപ്പറിഞ്ഞതു കണ്ട മന്ത്രി ഇതില്‍ വിശദീകരണം തേടുകയായിരുന്നു. രാജ്യത്തെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജനും ബാബാ ഫരീദ് യൂണിവേഴ്‌സിറ്റി വിസിയുമായ രാജ് ബഹാദൂര്‍ വിശദീകരിക്കുന്നതിനിടെ കിടക്കയില്‍ കിടന്നു നോക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. മന്ത്രി വിസിയോടു തട്ടിക്കയറുന്നതും വിഡിയോയില്‍ ഉണ്ട്. 

മന്ത്രിയില്‍നിന്ന് അപമാനം നേരിട്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിസി മുഖ്യമന്ത്രി ഭഗവന്ത് മാനിന് രാജിക്കത്ത് നല്‍കിയത്. മന്ത്രിയുടെ പെരുമാറ്റത്തെ ഇന്ത്യന്‍ ഓര്‍ത്തോ അസോസിയേഷന്‍ അപലപിച്ചു.

ഈ  വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''