ദേശീയം

വിവിഐപി സുരക്ഷ ഏഴിന് പുനസ്ഥാപിക്കും; പഞ്ചാബ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: പഞ്ചാബില്‍ 424 വിവിഐപികളുടെ സുരക്ഷ ജൂണ്‍ ഏഴിനു പുനസ്ഥാപിക്കുമെന്ന് ആംആദ്മി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവിഐപികളുടെ സുരക്ഷ പിന്‍വലിച്ചതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ ഗായകന്‍ സിദ്ദു മൂസെവാല വെടിയേറ്റു മരിച്ചിരുന്നു.

മുന്‍ മന്ത്രി ഒപി സൈനിയാണ് സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 424 പേരുടെ സുരക്ഷയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇത് ഈ മാസം ഏഴിനു പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

എന്തുകൊണ്ടാണ് സുരക്ഷ പിന്‍വലിച്ചത് എന്ന കോടതിയുടെ ചോദ്യത്തിന്, ജൂണ്‍ ആറിന് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ വാര്‍ഷികം ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍