ദേശീയം

'ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ റെക്കോര്‍ഡ്'; നരേന്ദ്ര നാഥ് ദുബെ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:  1984 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച നരേന്ദ്ര നാഥ് ദുബെ അന്തരിച്ചു.  ഉത്തര്‍പ്രദേശ് സ്വദേശിയായ ഇദ്ദേഹം മരിക്കുമ്പോള്‍ 70കളുടെ തുടക്കമാണ് പ്രായം. അനുയായികള്‍ ഇദ്ദേഹത്തെ അഡിഗ് എന്നാണ് വിളിച്ചിരുന്നത്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ച് ശ്രദ്ധ നേടിയ അദ്ദേഹം വൈസ് പ്രസിഡന്റ് പദവിയിലേക്കും മത്സരിച്ചിട്ടുണ്ട്. തപാല്‍പ്പെട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്.

1984 മുതല്‍ നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുവെങ്കിലും ഒരിടത്തും പോലും വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എംഎല്‍എ, എംഎല്‍സി, എംപി തുടങ്ങി വിവിധ പദവികളിലേക്കാണ് മുഖ്യമായി മത്സരിച്ചത്. ഓരോ തവണ മത്സരിക്കുമ്പോഴും കെട്ടിവെച്ച പണം നഷ്ടപ്പെടുമെങ്കിലും തുടര്‍ന്നും മത്സരിക്കുന്നതിനുള്ള ആവേശം ഇത് ഒട്ടും ചോര്‍ത്തിയില്ല.

2012 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കുന്നതിന് 50 എംപിമാരുടെ പിന്തുണയുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനായി ഹാജരാക്കിയ 50 എംപിമാരുടെ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത് അന്ന് വലിയ വിവാദമായിരുന്നു. വക്കീലായ ഇദ്ദേഹം ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ഗിന്നസ് റെക്കോര്‍ഡ് നേടുന്നതിനുള്ള പരിശ്രമത്തിലായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്