ദേശീയം

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ 4,518 പേര്‍ക്ക് രോഗം; 9 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ കോവിഡ് ബാധിതര്‍ നാലായിരത്തിഞ്ഞൂറ് കടന്നു. 24 മണിക്കൂറിനിടെ 4,518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 9 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്താകെ 25,782 സജീവകേസുകളാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനമാണ്. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,94,12,87,000 ആണ്

മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതാണ് മൊത്തത്തില്‍ പ്രതിഫലിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് ബാധിതര്‍ ആയിരത്തിന മുകളിലാണ്. ഇന്നലെ മുംബൈയില്‍ മാത്രം അയിരത്തോളം രോഗികളുണ്ട്. 

കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങള്‍ക്ക് ആശങ്ക അറിയിച്ച് കേന്ദ്രം കഴിഞ്ഞദിവസം കത്തയച്ചിരുന്നു. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടായിരുന്നു കത്ത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം