ദേശീയം

കർണാടകയില്‍ നാഥുറാം ഗോഡ്സെയുടെ പേരിൽ റോഡ‍്; വിവാദത്തിൽ; കേസ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കർണാടകയില്‍ ഒരു റോഡിന് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പേരിട്ടത് വിവാദത്തില്‍. ഉഡുപ്പി ജില്ലയിലെ കാര്‍ക്കള താലൂക്കില്‍ പുതിയതായി നിര്‍മിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്. ബോലോ ഗ്രാമ പഞ്ചായത്തിലെ പാതയോരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. 'പദുഗിരി നാഥുറാം ഗോഡ്സെ റോഡ്' എന്നാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. 

സാമൂഹിക മാധ്യമങ്ങളിൽ ഇതിന്‍റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ ഗോഡ്സെയുടെ പേരെഴുതിയ ബോര്‍ഡ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. അധികൃതരുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടക ഊര്‍ജ മന്ത്രി വി സുനില്‍ കുമാറിന്റെ മണ്ഡലത്തില്‍പ്പെടുന്നതാണ് കാര്‍ക്കള താലൂക്ക്. ഇത് സ്ഥാപിച്ചത് സര്‍ക്കാരോ പഞ്ചായത്ത് അധികൃതരോ അല്ലെന്ന് മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി