ദേശീയം

ഓണ്‍ലൈന്‍ വഴി ഇനി പ്രതിമാസം 24 ടിക്കറ്റുകള്‍; ഇളവുമായി റെയില്‍വെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇനിമുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം. പുതിയ ഉത്തരവ് പ്രകാരം ഒരാള്‍ക്ക് ഒരുമാസം ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 24 ആക്കി.  

ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഒരുമാസം പരമാവധി 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. നേരത്തെ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് ഒരുമാസം പന്ത്രണ്ടും അല്ലാത്തവര്‍ക്ക് ആറ് ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ മാത്രമെ കഴിയുമായിരിന്നുള്ളു. 

ഈ പരിധി മാറ്റണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് റെയില്‍വെയുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍