ദേശീയം

16കാരന്‍ അമ്മയെ വെടിവച്ചു കൊന്നു; മുറിയില്‍ ഒളിപ്പിച്ച് റൂം ഫ്രഷ്‌നര്‍ അടിച്ചു; അച്ഛനെ തെറ്റിദ്ധരിപ്പിക്കാന്‍ കള്ളക്കഥ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പതിനായിരം രൂപ നല്‍കാത്ത ദേഷ്യത്തില്‍ കൗമാരക്കാരന്‍ അമ്മയെ വെടിവച്ചുകൊന്നു. പിന്നാലെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളില്‍ ഒളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 16കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സൈനികനായ പിതാവിന്റെ റിവോള്‍വര്‍ ഉപയോഗിച്ചാണ് നാല്‍പ്പതുകാരിയായ മാതാവ് സാധനയെ വെടിവച്ചത്. സംഭവം നടക്കുമ്പോള്‍ കൗമാരക്കാരനെ കൂടാതെ 9 വയസുകാരിയായ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരന്‍ വിവരം ബംഗാളിലുള്ള ഗൃഹനാഥനെ അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ വിവരം പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരാതിരിക്കാനായി കൗമാരക്കാരന്‍ മുറിയിലാകെ റൂം ഫ്രഷ്‌നര്‍ അടിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയ വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സൈനികന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഭാര്യയെ ഫോണില്‍ കിട്ടാത്തത് സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വീട്ടില്‍ ജോലിക്കെത്തിയ ഇലക്ട്രീഷ്യന്‍ അമ്മയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയതായി അച്ഛനെ അറിയിച്ചു. ഇക്കാര്യം സൈനികന്‍ പൊലീസിനോട് പറയുകയും ചെയ്തു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാധനയെ കൊലപ്പെടുത്തിയത് മകനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്- വീഡിയോ

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി