ദേശീയം

വിമാനത്താവളത്തിൽ മാസ്ക് നിർബന്ധം; പുതിയ മാർ​ഗനിർദേശവുമായി ഡിജിസിഎ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ വിമാനയാത്രക്കാർക്കു ഡിജിസിഎയുടെ പുതിയ മാർഗനിർദേശം. മാസ്ക് ധരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വിമാനത്താവളത്തിൽ പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു.

മാസ്ക് ധരിക്കാതെ വിമാനത്താവളത്തിൽ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കാണുകയും അവരെ വിമാനം പുറപ്പെടുന്നതിനു മുൻപ് പുറത്താക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. യാത്രക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കു നിർദേശം നൽകി.

മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരിൽനിന്നു പിഴ ഈടാക്കാം. അല്ലെങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ഇവരെ കൈമാറാമെന്നും നിർദേശത്തിൽ പറയുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാർക്കതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെയാണ് ഡിജിസിഎ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ

അമിതവേഗതയില്‍ ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

സ്മിത്ത് ഇല്ല, മക്ഗുര്‍ക് റിസര്‍വ് താരം; ടി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ച് ഓസ്‌ട്രേലിയ

രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; ചത്തുപൊങ്ങിയത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍, എടയാറില്‍ പ്രതിഷേധം

വില 50 ലക്ഷം മുതല്‍ കോടികള്‍ വരെ, ദാതാവിന് കിട്ടുക പത്തു ലക്ഷത്തില്‍ താഴെ; അവയവ റാക്കറ്റിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്

തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു