ദേശീയം

പബ്ജി വിലക്കിയ അമ്മയെ വെടിവച്ചിട്ടു; മുറിയിലിട്ട് പൂട്ടി; രാത്രി മുഴുവന്‍ ജീവനായി യാചന; കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് 16കാരന്‍

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: പബ്ജി കളിക്കുന്നത് വിലക്കിയ അമ്മയെ വെടിവച്ചു വീഴ്ത്തിയ 16കാരന്‍ അന്ന് രാത്രി മുഴുവന്‍ കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് തിമിര്‍ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. വെടിയേറ്റുവീണ അമ്മയെ മുറിയിലിട്ട് പൂട്ടിയാണ് മകന്‍ പുറത്തേക്ക് പോയത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയിട്ടും ഇയാള്‍ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു.  

പിറ്റേദിവസം രാവിലെ കുട്ടി മുറി തുറന്നുനോക്കുമ്പോഴും അമ്മയ്ക്ക് ജീവനുണ്ടായിരുന്നു. ഈ സമയത്തെങ്കിലും ആരെയെങ്കിലും അറിയിക്കുകയോ  ആശുപത്രിയിലെത്തിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും പൊലീസ് പറയുന്നു. 

ഞായറാഴ്ചയാണ് പതിനാറുകാരന്‍ അമ്മയ്ക്ക് നേരെ അച്ഛന്റെ റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. സംഭവം പുറത്തറിയാതിരിക്കാനായി അമ്മയെ ഒരുമുറിക്കകത്ത് ഇട്ട് പൂട്ടുകയും ചെയ്തു. ഈ സമയത്ത് 9 വയസുകാരിയായ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി വിവരം പുറത്തുപറയുമോ എന്ന ഭയത്താല്‍ മറ്റൊരു മുറിയില്‍ ഇട്ട് പൂട്ടുകയും ചെയ്തു. പിന്നീട് സുഹൃത്തിനെ വിളിച്ച് അമ്മയുടെ മൃതദേഹം മറവു ചെയ്യാന്‍ സഹായിക്കണമെന്ന് തോക്കൂചൂണ്ടി ആവശ്യപ്പെട്ടു. 5000രൂപ വാഗ്ദാനം ചെയ്യുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

രണ്ടു ദിവസം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നത് ഒഴിവാക്കാന്‍ റൂം ഫ്രഷ്‌നര്‍ ഉപയോഗിച്ചു. സൈനികനായ പിതാവ് ബംഗാളിലാണ് സേവനം അനുഷ്ഠിക്കുന്നത്. അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പിതാവിനോട് കള്ളങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലിക്ക് വന്ന വ്യക്തി അമ്മയെ കൊലപ്പെടുത്തിയെന്ന് 16കാരന്‍ കള്ളം പറഞ്ഞു. പൊലീസിനോടും ഇതേ കഥ പറഞ്ഞെങ്കിലും അന്വേഷണത്തില്‍ സത്യം പുറത്തുവരികയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍