ദേശീയം

യുക്രൈനില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുമെന്ന് റഷ്യ; എംബസിയുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: യുക്രൈന്‍ യുദ്ധത്തെ തുടന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയില്‍ പഠനാവസരം ഒരുക്കും. ഇന്ത്യയിലെ റഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിനാണ് ഇക്കാര്യം അറിയിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടമാകാതെ തുടര്‍പഠനത്തിന് അവസരമൊരുക്കും. റഷ്യന്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. ധന നഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും.

ഇതുസംബന്ധിച്ച് നോര്‍ക്ക സിഇഒയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് റഷ്യന്‍ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസുമായി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു. 

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് യുക്രൈനില്‍ നിന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ച് ഇന്ത്യയിലെത്തിയത്. പഠനത്തിന്റെ കാര്യത്തില്‍ തുടരുന്ന അനിശ്ചിതത്വം നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്