ദേശീയം

അഭിഭാഷകരേയും 'വെറുതേവിട്ടില്ല', അവര്‍ സമരത്തിന് വന്നതല്ല; പരാതിയുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനിടെ, തങ്ങള്‍ക്ക് നിയമസഹായം നല്‍കാനെത്തിയ അഭിഭാഷകരെ ഡല്‍ഹി പൊലീസ് അനധികൃതമായി തടവിലാക്കിയെന്ന് ആരോപിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്. 

കോണ്‍ഗ്രസ് ഡല്‍ഹി ഘടകം മനുഷ്യാവാകാശ വിഭാഗം ചെയര്‍മാന്‍ അഡ്വ. സുനില്‍ കുമാറാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത അഭിഭാഷകര്‍ സമരത്തിന് എത്തിയതല്ലെന്നും പാര്‍ട്ടിക്ക് നിയമ സഹായങ്ങള്‍ നല്‍കാന്‍ എത്തിയതാണെന്നുമാണ് സുനില്‍ കുമാര്‍ പരാതിയില്‍ പറയുന്നത്. 

അഭിഭാഷകര്‍ കോട്ട് ധരിച്ചിരുന്നു. തങ്ങളുടെ ജോലിയുടെ ഭാഗമായാണ് എത്തിയത് എന്ന് അഭിഭാഷകര്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 

കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ പൊലീസ് ഉപദ്രവിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. ഡല്‍ഹി പൊലീസിന്റെത് അധാര്‍മ്മികവും ഭരണഘടനവാ വിരുദ്ധവുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍