ദേശീയം

പബ്ജി കളിയില്‍ തോറ്റതിന് കളിയാക്കി; 15 കാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പബ്ജി കളിയില്‍ തോറ്റതിന് കളിയാക്കിയതില്‍ മനംനൊന്ത് 15 കാരന്‍ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തിലാണ് സംഭവം. പിതാവിനും ബന്ധുക്കള്‍ക്കും ഒപ്പം വേനലവധി ചെലവഴിക്കാൻ എത്തിയതായിരുന്നു 15 കാരന്‍. കുട്ടിയുടെ മാതാവും പിതാവും വേര്‍പിരിഞ്ഞ് കഴിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി കുട്ടി ബന്ധുക്കള്‍ക്കൊപ്പം പബ്ജി കളിച്ചു. എന്നാല്‍ കളിയില്‍ തോറ്റതിന് കുട്ടിയെ ബന്ധുക്കള്‍ കളിയാക്കി. വിഷണ്ണനായ കൗമാരക്കാരനെ പിതാവ് ഗെയിം കളിക്കുന്നതില്‍ നിന്നും വിലക്കി. ഇത് കുട്ടിയെ ഏറെ നിരാശനാക്കിയെന്ന് പൊലീസ് പറയുന്നു. 

അത്താഴം കഴിച്ചശേഷം മുറിയില്‍ ഉറങ്ങാന്‍ മുറിയിലേക്ക് പോയ കുട്ടി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നലെ രാവിലെ കുട്ടി എഴുന്നേല്‍ക്കാത്തത് കണ്ട് പിതാവ് മുറിയില്‍ തട്ടി വിളിച്ചെങ്കിലും കതകു തുറന്നില്ല. തുടര്‍ന്ന് പിതാവും ബന്ധുക്കളും വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടി ജീവനൊടുക്കിയത് കാണുന്നത്. 

കുട്ടി ജീവനൊടുക്കിയതില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൗമാരക്കാരന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് പബ്ജി കളി വിലക്കിയതിന് ലഖ്‌നൗവില്‍ കൗമാരക്കാരന്‍ അമ്മയെ വെടിവെച്ചു കൊലപ്പെടുത്തി മുറിയില്‍ ഒളിപ്പിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തി; മലപ്പുറത്ത് രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

അങ്കണവാടി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ അറസ്റ്റില്‍

'എനിക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും തന്ന മനുഷ്യൻ, ജീവിച്ചിരുന്നെങ്കിൽ 60 വയസാകുമായിരുന്നു': താര കല്യാൺ

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ