ദേശീയം

സ്ത്രീധനമായി കാർ കിട്ടിയില്ല; ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട്‌ അടിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റു കൊണ്ട് അടിച്ചു കൊന്നു. തമിഴ്നാട്ടിലെ സേലത്താണ് നടുക്കുന്ന കൊല അരങ്ങേറിയത്. സേലം മുല്ലൈ നഗർ സ്വദേശിനി ധനശ്രീ (26) ആണ് മരിച്ചത്. ധനശ്രീയുടെ ഭർത്താവ് കീർത്തിരാജിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. 

സ്ത്രീധനമായി കാർ കിട്ടാത്തതിനെ തുടർന്നാണ് ഭർത്താവ് യുവതിയെ തല്ലിക്കൊന്നത്. കൊന്ന ശേഷം മൃതദേഹം കെട്ടിത്തൂക്കി മരണം ആത്മഹത്യയാക്കി മാറ്റാനും ഭർത്താവ് ശ്രമിച്ചു. 

മൂന്ന് വർഷം മുൻപാണ് കീർത്തിരാജും ധനശ്രീയും വിവാഹിതരായത്. അടുത്തിടെ കുടുംബ വീട്ടിൽ നിന്ന് ഇരുവരും മാറിത്താമസിച്ചു. ഇതോടെ സ്ത്രീധനം ആവശ്യപ്പെട്ടു കീർത്തിരാജിന്റെ പീഡനം തുടങ്ങി. കാറും കൂടുതൽ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ക്രൂരത.

കഴിഞ്ഞ ദിവസം ധനശ്രീ ആത്മഹത്യ ചെയ്തെന്നു കീർത്തിരാജ് ഭാര്യ വീട്ടുകാരെ അറിയിച്ചു. മാതാപിതാക്കൾ ആശുപത്രിയിലെത്തിൽ എത്തിയപ്പോഴാണ് ധനശ്രീയുടെ തലയിൽ മുറിവ് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും തലക്കടിയേറ്റാണു മരണമെന്നു സ്ഥിരീകരിച്ചു. 

പരാതി ലഭിച്ചതിന് പിന്നാലെ കീർത്തിരാജിനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണു ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തായത്.

സ്ത്രീധനമായി കാർ കിട്ടാത്തതിെന ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. വഴക്കിനിടെ ക്രിക്കറ്റ് ബാറ്റെടുത്തു കീർത്തിരാജ് ധനശ്രീയെ അടിക്കുകയായിരുന്നു. മരണത്തിന് പിന്നാലെ ധനശ്രീയുടെ കഴുത്തിൽ കയറു കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണ് ഇയാൾ അയൽവാസികളെ വിവരമറിയിച്ചത്. കീർത്തിരാജിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'