ദേശീയം

രാ​ഹുലിന്റെ ആവശ്യം അം​ഗീകരിച്ചു; നാളത്തെ ഇഡി ചോദ്യം ചെയ്യൽ മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാളത്തെ ചോദ്യം ചെയ്യൽ ഇഡി മാറ്റി. കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി നാളത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന രാഹുൽ ​ഗാന്ധിയുടെ ആവശ്യം ഇഡി അം​ഗീകരിക്കുകയായിരുന്നു. കേസിൽ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ഇ‍ഡി പുതിയ നോട്ടീസ് നൽകി.

നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തുടർച്ചയായി മൂന്ന് ദിവസമാണ് രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്തത്. ഏകദേശം 30 മണിക്കൂറാണ് ഇഡ‍ി രാഹുൽ ​ഗാന്ധിയെ ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ രാജ്യവ്യാപകമായാണ് കോൺ​ഗ്രസ് പ്രതിഷേധിക്കുന്നത്. കോവിഡാനന്തര ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ചെറിയ ഇടവേള രാഹുല്‍ ആവശ്യപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം