ദേശീയം

'എംപിയാണെന്ന് പറഞ്ഞിട്ടും വലിച്ചിഴച്ചു'; ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം, എ എ റഹീം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. ഇവരെ വലിച്ചിഴച്ചാണ് സമര സ്ഥലത്ത് നിന്ന് നീക്കിയത്. 

പൊലീസ് നടപടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമമുണ്ടായി. ഒരാളുടെ കരണത്തടിച്ചതായും പരാതിയുണ്ട്. 'ഇന്നുണ്ടായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണ്. എംപിയാണെന്നു കൂടെയുള്ളവര്‍ പറയുമ്പോഴും പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയാണ്.' എംപിയെന്ന നിലയില്‍ പ്രതിഷേധിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്ര മോദി സര്‍ക്കാരിനില്ലെന്നതാണ് ഇന്നു കണ്ടതെന്നും എഎ റഹീം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്