ദേശീയം

കുമാരി ഷെല്‍ജയും മനു അഭിഷേക് സിങ്‌വിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയേയും പാര്‍ട്ടി വക്താവ് മനു അഭിഷേക് സിങ്‌വിയേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. മുന്‍ രാജ്യസഭ എംപി ടി സുബ്ബരാമി റെഡ്ഡിയെ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായും നിയമിച്ചിട്ടുണ്ട്. 

ഉത്തര്‍പ്രദേശ് മുന്‍ സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലുവിനെ പ്രവര്‍ത്തക സമിതിയിലെ  പ്രത്യേക ക്ഷണിതാവായും നിയമിച്ചിട്ടുണ്ട്. ഉടൻ പ്രാബല്യത്തോടെയാണ് നിയമനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ അറിയിച്ചു.

ഹരിയാനയില്‍ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചു ചെയ്ത കുല്‍ദീപ് ബിഷ്‌ണോയ് എംഎല്‍എയെ പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ് അടക്കം കോണ്‍ഗ്രസിന്റെ എല്ലാ പദവിയില്‍ നിന്ന് നീക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍