ദേശീയം

ത്രിപുര ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി മാണിക് സാഹ ജയിച്ചു 

സമകാലിക മലയാളം ഡെസ്ക്

അഗർത്തല: ത്രിപുര ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മാണിക് സാഹ ടൗൺ ബോർഡോവലി മണ്ഡലത്തിൽ നിന്ന് ജയിച്ചു. 17,181 വോട്ടുകൾക്കാണ് ജയം. മുഖ്യമന്ത്രിയായിരുന്ന ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിനെ തുടർന്നാണ് മാണിക് സാഹ പകരക്കാരനായി എത്തിയത്. തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം ജനവിധി തേടിയത്.

കോൺഗ്രസിന്റെ ആശിഷ് കുമാർ സാഹ ആയിരുന്നു മുഖ്യ എതിരാളി. സിപിഎമ്മിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ഉൾപ്പെടെ അഞ്ച് എതിരാളികളായിരുന്നു മാണിക് സാഹയ്‌ക്കെതിരെ ഉണ്ടായിരുന്നത്. 

ത്രിപുരയിലെ അഗർത്തല, സുർമ, ജബരാജ് നഗർ എന്നീ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നിരുന്നു. ജുബരാജ്നഗറിലും സുർമയിലും ബിജെപി മുന്നിലാണ്. അഗർത്തലയിൽ കോൺഗ്രസ് സ്ഥാനാർഥിയായ സുധിപ് റോയ് ബർമൻ മുന്നിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം