ദേശീയം

'മഹാരാഷ്ട്ര നാടകം സുപ്രീം കോടതിയിലേക്ക്'- അയോ​ഗ്യതാ നീക്കത്തിനെതിരെ വിമതരുടെ ഹർജി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമത ശിവസേന എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്. തങ്ങളെ അയോ​ഗ്യരാക്കാനുള്ള നീക്കത്തിനെതിരെ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമതര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വിമതരെ പിളർത്താൻ ഉദ്ധവ് താക്കറെ പക്ഷം നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് വിമതരുടെ നിര്‍ണാടക നീക്കം.

ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്താണ് ഹർജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ഷിൻഡെയ്ക്ക് പകരം അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ നേതാവായി നിയമിച്ചതിനെയും ഹർജി ചോദ്യം ചെയ്യുന്നു. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. അവധിക്കാല ബെഞ്ചാകും ഹർജി പരിഗണിക്കുക. 

അതിനിടെ വിമത എം എൽ എമാർക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ഗവർണര്‍ കത്ത് നല്‍കി. ഡിജിപിക്കും മുംബൈ പൊലീസ് കമ്മീഷണർക്കുമാണ് ഗവര്‍ണര്‍ കത്തയച്ചത്. 

പ്രതിസന്ധി മറികടക്കാൻ വിമത പക്ഷത്തെ പിളർത്താനുള്ള നീക്കം ഉദ്ധവ് പക്ഷം സജീവമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 20 വിമത എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി ശിവസേന ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വരുമ്പോള്‍ ചിത്രം വ്യക്തമാകുമെന്ന് മുതിര്‍ന്ന ശിവസേന നേതാക്കള്‍ അവകാശപ്പെടുന്നു. ഏക്‌നാഥ് ഷിൻഡേ വിശ്വാസ വോട്ടെടുപ്പിന് വിമുഖത കാണിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നും ശിവസേന നേതാക്കള്‍ പറയുന്നു. 

അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഉദയ് സാമന്താണ് ഷിൻഡെ ക്യാമ്പിൽ അവസാനമെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍