ദേശീയം

ഹിജാബ് വിലക്കിൽ മംഗളൂരു കോളജ് സംഘർഷം: അനിശ്ചിതകാലത്തേക്ക് അടച്ചു, പരീക്ഷകൾ മാറ്റി 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു:  ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് സംഘർഷം തുടരുന്ന ദയാനന്ദ പൈ– സതീഷ് പൈ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. മംഗളൂരു കാർ സ്ട്രീറ്റിലെ കോളജിൽ വ്യാഴാഴ്ച മുതൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകളടക്കം മാറ്റിവച്ച് കോളജ് അടച്ചത്. ഓൺലൈൻ ക്ലാസ് തുടരും.

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ 5 വിദ്യാർഥിനികളെ ആൺകുട്ടികൾ ക്യാംപസിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി വിദ്യാർഥിനി പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിൻസിപ്പൽ അനുവദിച്ചിട്ടും ചില അധ്യാപകരും എതിർത്തെന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പ്രിൻസിപ്പൽ വാക്കുമാറ്റിയെന്നും ഇവർ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും