ദേശീയം

ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഭീകരാക്രമണം: ജനക്കൂട്ടത്തിന് നേരെ ഗ്രനേഡ് എറിഞ്ഞു; ഒരാള്‍ കൊല്ലപ്പെട്ടു, 20പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മാര്‍ക്കറ്റില്‍ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. തിരക്കേറിയ മാര്‍ക്കറ്റില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് ഭീകരന്‍ ഗ്രനേഡ് എറിയുകയായിരുന്നു. 

'വൈകുന്നേരം 4.20ഓടെ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ വിന്യസിച്ചിരുന്ന പൊലീസുകാര്‍ക്കും സുരക്ഷാ സേനയ്ക്കും നേര്‍ത്ത് ഭീകരര്‍ ഗ്രനേഡ് എറിയുകയായിരുന്നു' എന്നാണ് പൊലീസ് പറയുന്നത്. 

അവധി ദിനമായിരുന്നതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ടായിരുന്നു. 71കാരനായ മുഹമ്മദ് അസ്ലം മഖ്ദൂമിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

പരിക്കേറ്റവരെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന മേഖലയില്‍ തെരച്ചില്‍ ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍