ദേശീയം

പഞ്ചാബില്‍ 17 അംഗ മന്ത്രിസഭ; ബുധനാഴ്ച ഭഗത് സിങ്ങിന്റെ ജന്മനാട്ടില്‍ സത്യപ്രതിജ്ഞ

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഢ്: പഞ്ചാബില്‍ ഭഗവന്ദ മാനിന്റെ നേതൃത്വത്തില്‍ 17 അംഗ മന്ത്രിസഭ ഈ മാസം പതിനാറിന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയ്ക്ക് പുറമെ പതിനാറ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 

ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ പങ്കെടുക്കും. ഇന്ന് അമൃത്സറില്‍ ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വന്‍ റോഡ് ഷോ നടന്നു. ഭഗവന്ദ് മാനിനൊപ്പം കെജരിവാളും റോഡ് ഷോയില്‍ പങ്കെടുത്തു.

പഞ്ചാബില്‍ 117 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 92 സീറ്റില്‍ ജയിച്ചാണ് ആംആദ്മി പഞ്ചാബിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ