ദേശീയം

അവധിയിലായിരുന്ന സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തി; ജമ്മുവിൽ ഭീകരൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: സിആർപിഎഫ് ജവാനെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ ഭീകരനെ പിടികൂടി. ജമ്മു കശ്മീർ പൊലീസാണ് ഇയാളെ പിടികൂടിയത്. അവധിയെടുത്ത് വീട്ടിൽ കഴിയുകയായിരുന്ന ഷോപിയാൻ സ്വദേശി മുക്താർ അഹമ്മദ് ദോഹി (34) ആണ് ഭീകരന്റെ വെടിയേറ്റ് വീരമൃത്യു വരിച്ചത്. 

കൊല നടത്താൻ ഉപയോഗിച്ച പിസ്റ്റൾ പിടിയിലായ ഭീകരനിൽ നിന്നു കണ്ടെടുത്തതെന്നു ജമ്മു കശ്മീർ ഐജിപി വിജയകുമാർ പറഞ്ഞു. ലഷ്കറെ തൊയ്ബ കമാൻഡർ അബിദ് റമസാൻ ഷെയ്ഖിന്റെ നിർദേശപ്രകാരമാണ് സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയതെന്ന് ഐജിപി അറിയിച്ചു. കൊലയാളിക്കു സഹായം നൽകി പ്രദേശവാസിയും പിടിയിലായതായി പൊലീസ് വ്യക്തമാക്കി. 

ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് അവധിയിൽ തുടരുകയായിരുന്ന  സിആർപിഎഫ് ജവാൻ മുക്താർ അഹമ്മദ് ദോഹിക്കെതിരെ ആക്രമണം ഉണ്ടായത്.

ഏതാനും ദിവസങ്ങളായി മുക്താർ അവധിയിൽ ആയിരുന്നുവെന്നു മനസിലാക്കിയ ഭീകരർ ശനിയാഴ്ച രാത്രി 7.30 ന് വീട്ടിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണു മുക്താർ അഹമ്മദ് ദോഹിയുടെ മരണം. ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ സമീർ അഹമ്മദ് മല്ലയുടെ മൃതദേഹം കണ്ടെടുത്തതിനു പിന്നാലെയാണ് സിആർപിഎഫ് ജവാനെ ഭീകരർ കൊലപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു