ദേശീയം

തിഹാര്‍ ജയിലിലെ ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്, നല്ലതാണ്, ചിത്രയ്ക്കും കഴിക്കാം: കോടതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടിൽ അറസ്റ്റിലായ മുൻ എംഡി ചിത്ര രാമകൃഷ്ണയ്ക്ക് വീട്ടിൽ നിന്നെത്തിക്കുന്ന ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി പ്രത്യേക സിബിഐ കോടതി. തിഹാർ ജയിലിലെ ഭക്ഷണം ഞാൻ പലതവണ കഴിച്ചിട്ടുണ്ട്, നല്ലതാണ് എന്ന പരാമർശത്തോടെയാണ് ജഡ്ജി സഞ്ജീവ് അഗർവാൾ ആവശ്യം തള്ളിയത്.   

നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിത്ര രാമകൃഷ്ണ. എല്ലാ പ്രതികളും, തടവുകാരും ഒരുപോലെയാണ്. അവരൊരു വിഐപിയല്ല. 70 വയസ്സുള്ള തടവുകാർ പോലും ജയിലിലെ ഭക്ഷണമാണു കഴിക്കുന്നത്. ആർക്കും പ്രത്യേകമായി ഒരു സൗകര്യവും നൽകില്ലെന്നും കോടതി വ്യക്തമാക്കി. 

ഹനുമാൻ ചാലിസ, മരുന്നുകൾ എന്നിവ ജയിലിലേക്ക് കൊണ്ടുപോകാം

വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കാൻ അനുമതി നിഷേധിച്ചെങ്കിലും ഹനുമാൻ ചാലിസ, പ്രാർഥന പുസ്തകങ്ങൾ, മാസ്ക്, മരുന്നുകൾ എന്നിവ ജയിലിലേക്കു കൊണ്ടുപോകാൻ കോടതി അനുവദിച്ചു. 7 ദിവസത്തെ സിബിഐ കസ്റ്റഡിക്കു ശേഷമാണ് ചിത്രയെ 14 ദിവസത്തേക്ക് തിഹാർ ജയിലിലേക്ക് അയച്ചത്.  

തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം ചിത്രയാണോ അതോ ചരടുവലിച്ചിരുന്ന ഒരു പാവകളിക്കാരൻ ഇതിനു പിന്നിലുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ അതിനെ കുറിച്ച് പറയാറായിട്ടില്ലെന്ന് സിബിഐ മറുപടി നൽകി. 2015ലാണ് സെബി അന്വേഷണം ആരംഭിക്കുന്നത്. അജ്ഞാതനായ ഒരു വിസിൽ ബ്ലോവറിൽ നിന്ന് ലഭിച്ച പരാതികളിൽ നിന്നായിരുന്നു തുടക്കം.  സെർവർ തിരിമറിയിലൂടെ ചില വൻകിട ബ്രോക്കർമാർക്കു ഹിതകരമല്ലാത്ത മുൻഗണന നൽകിയെന്നാണ് കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്