ദേശീയം

ഹിജാബ് വിധിക്ക് പിന്നാലെ കർണാടക ചീഫ് ജസ്റ്റിസിനു വധഭീഷണി; ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ  

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികളിൽ വിധി പറഞ്ഞ ഹൈക്കോടതി ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ നൽകുമെന്നു കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹർജികളിൽ വിധി പറഞ്ഞ കർണാടക ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവർക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ സർക്കാർ തീരുമാനിച്ചു. കർണാടക ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തിയെ കൊല്ലുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായതിനു പിന്നാലെയാണ് ജഡ്‌ജിമാർക്ക് സുരക്ഷ നൽകാനുള്ള തീരുമാനം. 

2021 ജൂലൈയിൽ ധൻബാദിൽ പ്രഭാത സവാരിക്കിടെ അഡീഷനൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവ  പരമാർശിച്ചു കൊണ്ടായിരുന്നു റിതുരാജ് അവസ്‌തിയക്കെതിരെയുള്ള ഭീഷണി സന്ദേശം. അഭിഭാഷകൻ എസ് ഉമാപതിയുടെ വാട്സ്ആപ്പ് നമ്പറിലാണ്  സന്ദേശം ലഭിച്ചത്. തമിഴിലായിരുന്നു ഭീഷണി സന്ദേശം. ചീഫ് ജസ്റ്റിസ് പ്രഭാത സവാരിക്ക് പോകുന്ന ഇടങ്ങൾ ആളുകൾക്ക് അറിയാമെന്നായിരുന്നു ഇതിലെ ഉള്ളടക്കം. സന്ദേശം ലഭിച്ചതിനു പിന്നാലെ ഹൈക്കോടതി രജിസ്‌ട്രാറിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കോവൈ റഹ്മത്തുള്ള, എസ്. ജമാൽ മുഹമ്മദ് എന്നിവർ പിടിയിലായി. തമിഴ്‌നാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം