ദേശീയം

ധാമിക്ക് വേണ്ടി രാജി വയ്ക്കാൻ തയ്യാറെന്ന് ആറ് എംഎൽഎമാർ; ആരാകും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി? ഇന്നറിയാം

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്നറിയാം. ഇന്നലെ പുഷ്കർ സിങ് ധാമി, രമേഷ് പൊഖ്രിയാൽ, സംസ്ഥാന ബിജെപി അധ്യക്ഷൻ മദൻ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നഡ്ഡ എന്നിവർ ചർച്ച നടത്തിയിരുന്നു. വൈകീട്ട് ഡെറാഡൂണിൽ നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും.

രാവിലെ 9.30 ന് നിയമസഭയിൽ എംഎൽഎ മാരുടെ സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, മീനാക്ഷി ലേഖി എന്നിവർ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്കർ സിങ് ധാമിക്കായി രാജിവെക്കാൻ തയ്യാറാണെന്ന് ആറ് ബിജെപി എംഎൽഎമാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. അതിനിടെ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാല് സംസ്ഥാനങ്ങളിലെയും സർക്കാർ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചർച്ച നടത്തിയിരുന്നു

ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രം രചിച്ചാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടുന്ന പാർട്ടിയായി ബിജെപി മാറി. 70 സീറ്റുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി തുടർ ഭരണമെന്ന ചരിത്രം കുറിച്ചത്. 25 സീറ്റുകളിലാണ് കോൺ​ഗ്രസിന് ലീഡ് ചെയ്യാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം