ദേശീയം

പുലര്‍ച്ചെ മൂന്ന് മണിക്ക് ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യനില വീണ്ടും വഷളായി; ലാലു എയിംസില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെ വീണ്ടും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് എയിംസില്‍ നിന്നും അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ പന്ത്രണ്ടരയോടെ വീണ്ടും അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 73കാരനായ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ കഴിഞ്ഞ ദിവസം എയിംസിലെ അത്യാഹിതവിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ട് അദ്ദേഹത്തെ ആശുപത്രി അധികൃതര്‍ ഇന്ന് പുലര്‍ച്ചെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. 

കാലിതീറ്റകുംഭകോണക്കേസില്‍ ടൊറണ്ട ട്രഷറിയില്‍നിന്ന് 139.35 കോടി അന്യായമായി പിന്‍വലിച്ചതില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ