ദേശീയം

വീടുകളില്‍ അതിക്രമിച്ചുകയറി കല്ലിടുന്നു; സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നു; കേരളത്തില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നം; വി മുരളീധരന്‍ രാജ്യസഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു.നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നതെന്നും വി മുരളീധരന്‍ രാജ്യസഭയില്‍ പറയുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം പോലും നടത്തിയിട്ടില്ല. വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന് വേണ്ടത് സില്‍വര്‍ ലൈന്‍ പദ്ധതിയല്ലെന്നും വന്ദേഭാരത് ട്രെയിനാണെന്നും മുരളീധരന്‍ പറഞ്ഞു.ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. വന്ദേഭാരത് പദ്ധതി അനുവദിച്ച് നല്‍കണമെന്നും അതിനായി റെയില്‍വെ മന്ത്രാലയം മൂന്നാമത് ലൈനിടാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു