ദേശീയം

ഡല്‍ഹി കലാപ ഗൂഢാലോചന: ഉമര്‍ ഖാലിദിന് ജാമ്യം ഇല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

തനിക്കെതിരായ കേസില്‍ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ലെന്നാണ് ഉമര്‍ ഖാലിദ് വാദിച്ചത്. 

2020 ഫെബ്രുവരില്‍ നടന്ന ഡല്‍ഹി കലാപം സംഘടിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദിനും മറ്റു നിരവധി പേര്‍ക്കുമെതിരെ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. കലാപത്തില്‍ 53 പേരാണ് മരിച്ചത്.

ഉമര്‍ ഖാലിദിനെ കൂടാതെ ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎന്‍യു വിദ്യാര്‍ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗാര്‍, മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം

പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ശമ്പളം അറിയണോ?; ഇതാ പട്ടിക

'ഇന്ത്യ ചന്ദ്രനില്‍ വരെ എത്തി, പാകിസ്ഥാനില്‍ ഇപ്പോഴും കുട്ടികള്‍ ഗട്ടറില്‍ വീണ് മരിക്കുന്നു'; വിമര്‍ശനവുമായി പാക് നേതാവ്

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ