ദേശീയം

യോ​ഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതി‍ജ്ഞ ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോ​ഗി ആദിത്യനാഥ് നാളെ സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന യോ​ഗം ബിജെപി നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഏകകണ്ഠമായി തരഞ്ഞെടുത്തു. 

പുതുതായി തരഞ്ഞെടുക്കപ്പെട്ട പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ പാർട്ടിയുടെ മുതിർന്ന നേതാവ് സുരേഷ് കുമാർ ഖന്നയാണ് ആദിത്യനാഥിന്റെ പേര്  നിർദേശിച്ചത്. ബേബി റാണി മൗര്യ, സൂര്യ പ്രതാപ് ഷാഹി തുടങ്ങിയവർ ഈ നിർദ്ദേശത്തെ പിന്തുണച്ചു.അപ്‌നാദൾ (എസ്) നേതാവ് ആശിഷ് പട്ടേലും നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദും അവരുടെ എംഎൽഎമാർക്കൊപ്പം യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ്, ജെപി നഡ്ഡ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.വിവിധ സംസ്ഥാനങ്ങളിലെ എൻഡിഎ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ലഖ്നൗവിലെ വാജ്പേയി സ്റ്റേഡിയത്തിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

സ്മിത്ത് ഇല്ല, മക്ഗുര്‍ക് റിസര്‍വ് താരം; ടി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ച് ഓസ്‌ട്രേലിയ

രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; ചത്തുപൊങ്ങിയത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍, എടയാറില്‍ പ്രതിഷേധം

വില 50 ലക്ഷം മുതല്‍ കോടികള്‍ വരെ, ദാതാവിന് കിട്ടുക പത്തു ലക്ഷത്തില്‍ താഴെ; അവയവ റാക്കറ്റിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്

തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു