ദേശീയം

ആശുപത്രിക്കട്ടില്‍ തകര്‍ന്നുവീണു; നവജാതശിശുവിന് തലയ്ക്ക് പരിക്ക്; ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആശുപത്രിക്കട്ടില്‍ തകര്‍ന്ന് നവജാതശിശുവിന് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ വിരുതനഗറിലാണ് സംഭവം. 

കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസാവനന്തര ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും കിടന്ന കട്ടില്‍ തിങ്കളാഴ്ച രാത്രി തകര്‍ന്നു വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. സ്‌കാനിങ്ങിന് ശേഷം വിദഗ്ധമായ ചികിത്സയ്ക്കായി കുട്ടിയെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കുഞ്ഞിന്റെ തുടര്‍ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യമൊരുക്കുന്നതിലും ആശുപത്രി അധികൃതര്‍ കാലതാമസം വരുത്തിയതായും അവര്‍ പറയുന്നു.


സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഡീന്‍ ശങ്കുമണി പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. കേടായ കട്ടിലുകള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ