ദേശീയം

രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ല; പ്രദേശിക വ്യാപനം മാത്രമെന്ന് ഐസിഎംആര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ നാലാം തരംഗം ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ കൗണ്‍സിലിന്റെ ( ഐസിഎംആര്‍) വിലയിരുത്തല്‍. ഇപ്പോള്‍ പ്രതിദിന കോവിഡ് ബാധയിലുണ്ടാകുന്ന വര്‍ധന നാലാംതരംഗമായി കണക്കാക്കാനാവില്ല. രാജ്യത്ത് പൊതുവായി കോവിഡ് വ്യാപനത്തില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡെ പറഞ്ഞു.

ചില ജില്ലകളിലോ പ്രദേശങ്ങളിലോ മാത്രമാണ് കോവിഡ് രോഗബാധ ഉയരുന്നത്. പ്രാദേശിക വ്യാപനം മാത്രമാണിത്. ജ്യോഗ്രഫിക്കല്‍ പ്രത്യേകതകളും വൈറസ് ബാധ ഉയരാന്‍ കാരണമായിട്ടുണ്ടാകാം. നിലവിലെ ഡേറ്റകള്‍ പ്രകാരം രാജ്യത്ത് നാലാം തരംഗം ഉള്ളതായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാലാം തരംഗം ഇല്ലെന്നതിന് അനുബന്ധമായി നാലു കാരണങ്ങളും സമീരന്‍ പാണ്ഡെ വ്യക്തമാക്കി. പരിശോധന കുറയുന്നതാണ് പ്രാദേശിക തലത്തില്‍ കോവിഡ് ബാധയില്‍ വര്‍ധന കാണിക്കുന്നത്. ഏതെങ്കിലും ജില്ലകള്‍ എന്നതല്ലാതെ, സംസ്ഥാനങ്ങളില്‍ മൊത്തമായി രോഗബാധ ഉയരുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. 

കോവിഡിന്റെ പുതിയ വകദേദങ്ങളൊന്നും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സമീരണ്‍ പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. അതേസമയം മറ്റുലോകരാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയും, പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുകയാണ്. ചൈനയില്‍ നിരവധി പ്രവിശ്യകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും